Spread the love

കോട്ടയം : കെ.കെ. റോഡിൽ പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ച് 2 യുവതികൾ മരിച്ചു.

മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (25), പാമ്പാടി മീനടം സ്വദേശി ഫാദർ കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ കൃപ (24) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലേക്ക് സ്കൂട്ടർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.