ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് കടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ കൈചൂണ്ടിമുക്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആണ് നാടിനെ നടുക്കിയ സംഭവം.
മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീന്‍ (17), റിന്‍ഷാദ് എന്നിവരാണ് അപകടത്തില്‍
മരിച്ചത്.
അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഉടന്‍തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശിയായ പ്രമോദിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് യുവാക്കള്‍ മോഷ്ടിച്ചത്. വീടിന് മുന്നില്‍ രാത്രി പൂട്ടിയിട്ടിരുന്ന ബൈക്കിന്റെ ഹാന്‍ഡില്‍ ലോക്ക് ബലമായി തകര്‍ത്താണ് സംഘം കടത്തിക്കൊണ്ടുപോയത്.
മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴ നഗര ഭാഗത്തേക്ക് രണ്ട് ബൈക്കുകളിലായി മൂന്നംഗ സംഘമാണ് സഞ്ചരിച്ചിരുന്നത്. റോഡില്‍ തിരക്കില്ലാതിരുന്ന പുലര്‍ച്ചെ സമയത്ത് കടുത്ത അമിത വേഗതയിലാണ് ഇവര്‍ വാഹനം ഓടിച്ചിരുന്നത്.
മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴ നഗര ഭാഗത്തേക്ക് രണ്ട് ബൈക്കുകളിലായി മൂന്നംഗ സംഘമാണ് സഞ്ചരിച്ചിരുന്നത്. റോഡില്‍ തിരക്കില്ലാതിരുന്ന പുലര്‍ച്ചെ സമയത്ത് കടുത്ത അമിത വേഗതയിലാണ് ഇവര്‍ വാഹനം ഓടിച്ചിരുfsന്നത്.
കൈചൂണ്ടിമുക്കിലെത്തിയപ്പോള് നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് തെന്നിമറിയുകയായിരുന്നു. അമിതവേഗതയിലായിരുന്ന വാഹനം റോഡിലൂടെ മീറ്ററുകളോളം ഉരഞ്ഞുനീങ്ങുകയും റോഡില്‍ തീപ്പൊരി ചിതറുകയും ചെയ്യുന്ന ദാരുണമായ കാഴ്ചയാണ് പ്രദേശത്തുണ്ടായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പുലര്‍ച്ചെ റോഡിലേക്ക് പെട്ടെന്ന് ഒരു നായ കുറുകേ ചാടിയതാണോ അപകടത്തിന് കാരണമായതെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

