Spread the love

കോട്ടയം : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് പാലാ – പൊൻകുന്നം റോഡിൽ‌ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ഇടിച്ചു. സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂൾ ബസിൽ ഉണ്ടായിരുന്നത് 4 കുട്ടികളും ആയയും മാത്രമാണ് . അപകടത്തിൽ കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.