Spread the love

എം ജി യൂണിവേഴ്സിറ്റി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടി കാണക്കാരി ലോ കോളേജിലെ വിദ്യാർത്ഥികൾ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയിൽ ഒന്ന് രണ്ട് റാങ്കുകൾ കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. ജെറീന എ ജോഷ്വ ക്കാണ് ഒന്നാം റാങ്ക്.

പത്തനംതിട്ട കവിയൂർ കൊന്നോലിമലയിൽ ജോഷ്വാ ഉമ്മന്റേയും റോഷ്‌നി ഉമ്മന്റേയും മകളാണ് ജെറിന.

രണ്ടാം റാങ്ക് നേടിയ ഹേതൽ ജോർജ്.കോട്ടയം കുറുപ്പന്തറ ഐക്കരയിൽ ജോർജ് എ.സി യുടെയും മെർലിൻ മാത്യുവിന്റെയും മകളാണ് ഹേതൽ ജോർജ്. ഇതേ കോളജിലെ ബികോം എല്‍എല്‍ബി ഹോണേഴ്‌സ്് വിദ്യാര്‍ഥി ജെനിറ്റ ജിജോ ഒന്‍പതാം റാങ്കും നേടി