‘സീൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ ചുവന്ന സാരിയണിഞ്ഞ് എത്തിയ നസ്രിയ നസീമിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചടങ്ങിൽ ധരിച്ച അതേ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതോടെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കൂട്ടുകാരിയും നടിയുമായ ശ്രിന്ദയ്ക്കും നസ്രിയ പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്. ശ്രിന്ദയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് ഡിസൈൻ ചെയ്ത സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
നേരത്തെ ‘സീൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ നസ്രിയയുടെ വസ്ത്രധാരണം ചർച്ചയായിരുന്നു. ശരീരം കൂടുതൽ കാണുന്ന രീതിയിലുള്ള വസ്ത്രം താരത്തിന് ചേരില്ലെന്ന തരത്തിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രമോഷൻ ചടങ്ങിൽ ധരിച്ച അതേ ചുവന്ന സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ നസ്രിയ പങ്കുവച്ചത്. വിമർശനങ്ങൾക്കിടയിലും തന്റെ വസ്ത്രധാരണത്തിൽ മാറ്റം വരുത്താതെ ചിത്രങ്ങൾ പങ്കുവച്ചത് ശ്രദ്ധ നേടുകയാണ്.

