Spread the love

 

ബിസിനസ് നിയമപരം, വ്യക്തിഹത്യയും കള്ള പ്രചരണവും കൊണ്ട് തളര്‍ത്താനാവില്ല. നിയമപരമായി നേരിടും. കയ്യൂരി അപ്പച്ചന്‍

കോട്ടയം: വ്യക്തിഹത്യയും കള്ള പ്രചരണ വേലയും കൊണ്ട് ആര്‍ക്കും തന്നെ തളര്‍ത്താമെന്ന് കരുതേണ്ടന്ന് മധ്യകേരളത്തിലെ പ്രമുഖ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍ കയ്യൂരി അപ്പച്ചന്‍ എന്ന കെ. എ ജോസഫ് കണ്ടത്തില്‍ വ്യക്തമാക്കി. കോട്ടയത്ത് സൂര്യന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ബിസിനസുകളെല്ലാം നിയമപരമായിട്ടാണ് നടക്കുന്നത്. സര്‍ക്കാരിന് വരുമാന നികുതിയും ജി എ എസ്ടിയും കൃത്യമായി നല്‍കുന്നുണ്ട്. അതില്‍ സര്‍ക്കാരിനു പരാതിയുമില്ല. എനിക്കെതിരെ സ്ത്രീ പീഡനത്തിനും പരാതിയില്ല. പിന്നെന്തിന് ഞാന്‍ പേടിക്കണം’. അപ്പച്ചന്‍ ചോദിച്ചു.

തന്റെ ശാസ്ത്രി റോഡിലെ ലോഡ്ജുമായി ബന്ധപ്പെട്ട് യാതൊരു നിയമലംഘനവും നടത്തിയിട്ടില്ല. കോട്ടയം നഗരസഭ തനിക്ക് ഒരു നോട്ടിസും തന്നിട്ടില്ലന്നും അപ്പച്ചന്‍ പറഞ്ഞു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. രാഷ്ട്രീയത്തിലും ബിസിനസിലും ഞാന്‍ പലരെയും കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ക്ക് ആളായി കഴിയുമ്പോള്‍ എന്നെ ഒന്ന് വെല്ലുവിളിക്കണമെന്ന് തോന്നും. ഞാന്‍ അതു തമാശയായിട്ടേ കാണുന്നുള്ളു.

നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നയാളാണ്. വലിയ മിടുക്കന്‍മാര്‍ കോടതിയില്‍ പോയി എന്നെ പിടിച്ചു കെട്ടി കേമനാണന്ന് തെളിയിക്കട്ടെ. കണ്ടത്തില്‍ ലോഡ്ജില്‍ റെസ്റ്റോറന്‍് നടത്തിയ വ്യക്തി അന്യായമായി തന്റെ വസ്തുവകകള്‍ കടത്തിക്കൊണ്ട് പോയി. അത് മറച്ചുപിടിക്കാനായി എനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ്. ഇതിനെ നിയമപരമായി നേരിടും. അദ്ദേഹം പറഞ്ഞു