പ്രംപ്രകാശിനും അയര്‍ക്കുന്നം രാമന്‍നായര്‍ക്കും കര്‍മശ്രേഷ്ഠ പുരസ്കാരം


കോട്ടയം:ഗാന്ധിജി സോഷ്യന്‍ & കള്‍ച്ചറല്‍ സെന്റര്‍ ന്യൂഡല്‍ഹിയുടെ വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണവും നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.കോട്ടയം പ്രസ്ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്മാന് സാബു മാത്യു അധ്യക്ഷനായി. കാല്‍നൂറ്റാണ്ടിലെ സാമൂഹ്യ സേവനരംഗത്തെ സമര്‍പ്പിത സേവനത്തിന് അയര്‍ക്കുന്നം രാമന്‍നായരെയും പ്രമുഖ ചലച്ചിത്ര നടനും നിര്‍മാതാവുമായ പ്രേം പ്രകാശിനെയും കര്‍മശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചു.
ഡോ. പി. വിഷ്ണു വിക്രമന് കോട്ടയം നഗരസഭ വൈസ് ചെയര്പേഴ്സന് ഷീബ പുന്നന്‍ കൗണ്‍സിലര്‍മാരായ ടിസി റോയ് ലീന ജയചന്ദ്രന്, സൂസന് കെ. സേവ്യര്‍, ദിവ്യ സുജിന വിനു ആര് മോഹന്‍ എന്നിവരെയും വാര്‍ഡുകളുടെ കുടുംബ യൂണിറ്റുകളായ ശ്രീഹരി, നിര്‍ഭയ, ആല്‍ഫ, പുനര്‍ജ്ജനി, പ്രിയദര്‍ശിനി, ധനക്ഷ്മി ആരാധന, വൈഗ, പുനര്‍ജ്ജനി അര്‍ച്ചന, ജനന, സുമംഗലി എന്നീ കുടുംബശ്രീകളെയും അനുമോദിച്ചു. നഗരസഭാ മുന്‍ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാജു ആനിക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

