Spread the love

പാലാ : പാലാ–തൊടുപുഴ റോഡിൽ പയപ്പാർ വളവിൽ ഇറച്ചിക്കോഴികളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. സ്ഥിരം അപകടമേഖലയായ പയപ്പാർ ഇറക്കത്തിൽവച്ചാണ് ലോറി തലകീഴായി മറിഞ്ഞത്.

അപകടത്തിൽ ലോറി ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞതോടെ കോഴികളെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് കൂടുകൾ റോഡിലേക്ക് ചിതറിവീണു.

അപകടത്തെ തുടർന്ന് മേഖലയിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു.