Spread the love

മഴ കനത്തു:വൈദ്യുതി നിയന്ത്രണം ഒഴിവാകുന്നു

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാകും. പല ജില്ലകളിലും നല്ല മഴയുണ്ട്. പല ജില്ലകളിലും മഴ ലഭിച്ചതോടെ വൈദ്യുതി ആവശ്യകത കുറഞ്ഞിട്ടുണ്ട്. ഇന്നലെ അവധി ദിനമായതിനാലും വൈദ്യുതി ഉപയോഗം കുറവായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലും നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും വേണ്ടിവന്നില്ല.