Spread the love

വടക്കാഞ്ചേരി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണ (24) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സമൂഹമാധ്യമങ്ങളിൽ ‘അമ്പിളി’ എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്തിരുന്നയാളാണ് വിഘ്നേശ് കൃഷ്ണ. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ്നാട്ടിലെ സേലത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം സേലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.