Spread the love

എറണാകുളം : ചേർത്തലയിൽ ദേശീയപാത മേൽപാലത്തിൽനിന്ന് കാർ താഴേയ്ക്ക് പതിച്ചു. നാല് പേർക്ക് പരിക്ക്. ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്നാണ് കാർ താഴേയ്ക്ക് പതിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ്
സംഭവം.

അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്.

അപകടത്തിൽപ്പെട്ടത് കൊല്ലം അഞ്ചൽ സ്വദേശികൾ.

ഗുരുവായൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് താഴെ സർവ്വീസ് റോഡിലേയ്ക്ക് പതിക്കുകയായിരുന്നു.

താഴെ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ഫയർഫോഴ്സും പോലീസും നാട്ടുകാരുമെത്തി
രക്ഷാപ്രവർത്തനം നടത്തി.