മലപ്പുറം: പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാരയാണ് (24) മരിച്ചത്.
വെള്ളിയാഴ്ച കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു യുവതിയുടെ പ്രസവം. റീം സിതാര ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. പ്രസവശേഷം രക്തസ്രാവമുണ്ടന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
.തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവതിക്ക് രക്തം നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ശനിയാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞു മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരണ കാരണം പ്രസവസമയത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപി ച്ച് ബന്ധുക്കള്‍ രംഗത്തുണ്ട്.കൊണ്ടോട്ടി തുറക്കല്‍ ജാബിര്‍ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകളാണ്.

