Spread the love

മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു.തുടർച്ചയായി രണ്ടുതവണ ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി.

ഇടുക്കി ജില്ലാ രൂപീകരണത്തിന് ശേഷമുള്ള കോൺഗ്രസിന്റെ പ്രഥമ ഡിസിസി പ്രസിഡന്റായിരുന്നു ജോസ് കുറ്റ്യാനി. തൊടുപുഴ സ്വദേശിയായ അദ്ദേഹം ഒരു അഭിഭാഷകനും കൂടിയായിരുന്നു.

രാഷ്ട്രീയത്തിനപ്പുറം സഹകരണ മേഖലയിലും സാമൂഹിക രംഗത്തും ഇടുക്കിയുടെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ജോസ് കുറ്റ്യാനി. അദ്ദേഹത്തിന്റെ വേർപാടിൽ കേരളത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.