പരിപാടിയില്‍ നിന്നും പിന്മാറി, ശ്രീകാര്യത്ത് ്മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: ശ്രീകാര്യം ശ്രീനാരായണഗു രുജയന്തി ആഘോഷ ഉദ്ഘാടനച്ചടങ്ങില്‍നിന്നു പിന്മാറിയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമ ന്ത്രി വി.ഡി.സതീശനെ വഴി യില്ത്തടഞ്ഞ് പ്രതിഷേധിച്ചു. ശ്രീകാര്യത്തിനടുത്ത് ചേന്തിയില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് ചെമ്പഴന്തി ശ്രീനാരാ യണ ഗുരുകുലത്തില്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.
ഡി.സി.സി. നേതാവും സംഘാടകസമിതി അംഗവുമായ ചേന്തി അനില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാം ബരക്കുറുപ്പ് എന്നിവരുടെ നേ തൃത്വത്തില്‍ റോഡിലിറങ്ങി മു ഖ്യമന്ത്രിയുടെ വാഹനവ്യൂഹ ത്തെ കൈകാണിച്ച് നിര്‍ത്തിച്ചു. വാഹനം തടഞ്ഞതോടെതിരക്കേറിയ റോഡില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.കാറില്‍നിന്നിറങ്ങിയ മുഖ്യ മന്ത്രി വി.ഡി.സതീശന് പ്രതി ഷേധക്കാരോട് സംസാരിച്ചു.ഒടുവില്‍ സുരക്ഷാജീവനക്കാരും പോലീസും ചേര്‍ന്നാണ് പ്രതി ഷേധക്കാരെ റോഡില്‍നിന്നു പിടിച്ചുമാറ്റി വാഹനവ്യൂഹത്തി നു വഴിയൊരുക്കിയത്.
ചേന്തി ശ്രീനാരായണ സാംസ്കാരികനിലയത്തിലെ ഗുരുജയന്തി പൊതുസമ്മേ ളനം ഉദ്ഘാടനം ചെയ്യാമെ ന്ന് സമ്മതിച്ചിരുന്ന മുഖ്യമന്ത്രി അവസാനനിമിഷം പിന്മാറി യെന്നാണ് സംഘാടകരുടെ ആരോപണം.നോട്ടീസില്‍ മുഖ്യമന്ത്രിയു ടെ പേര് ഉദ്ഘാടകനായി ഉള് പ്പെടുത്തുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു.എന്നാല്‍, വെള്ളിയാഴ്ച ഉച്ചയോടെയാണ് വി.ഡി.സതീ ശന്റെ ഔദ്യോഗിക ഷെഡ്യൂ ളില്‍ ഈ പരിപാടി ഉള്‍പ്പെടു ത്തിയിട്ടില്ലെന്ന് സംഘാടകര്‍ മനസ്സിലാക്കിയത്.ചേന്തിയിലെ പരിപാടിയി ലേക്കു സംഘാടകര്‍ മുഖ്യമ ന്ത്രിയെ ക്ഷണിച്ചിരുന്നെങ്കി ലും പരിപാടിയില്‍ പങ്കെടു ക്കാനാകില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നതായി മുഖ്യമ ന്ത്രിയുടെ ഓഫീസ് വ്യക്തമാ ക്കി. ഇന്റലിജന്റ്സ് റിപ്പോര് ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെന്നാണ് സൂചന.

