Spread the love

ചിന്ത ജറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ്. എം .വിജിൻ സംസ്ഥാന സെക്രട്ടറി. സി പിഎം സംസ്ഥാന കമ്മിറ്റിയംഗവും യുവജന കമ്മീഷൻ മുൻ അധ്യക്ഷയുമായ ചിന്ത ജെറോം ആണ് പുതിയ സംസ്ഥാന പ്രസിഡന്റ്.

കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു വനിത ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റാകുന്നത്.

അഡ്വ. ആർ. രാഹുലിനെ പുതിയ ട്രഷററായും തിരഞ്ഞെടുത്തു. കൂടാതെ, മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ 25 അംഗ സെക്രട്ടറിയേറ്റിനെയും 92 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

 

ഡിവൈഎഫ്ഐയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് സ്ഥാനമേൽക്കുന്നത്.കൊല്ലം സ്വദേശിയായ ചിന്ത വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജിൽ നിന്നും ബിഎഡ് പഠനവും പൂർത്തിയാക്കി. കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. യുജിസി നെറ്റ്- ജെആർഎഫ് എന്നീ യോഗ്യതകൾ നേടിയിട്ടുണ്ട്.