കൊച്ചി അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതി ഡോ. എം.കെ. റാമിന് രക്ഷപ്പെ ടാന്‍ സാഹചര്യം ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാ ത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈ ക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനാ യിരുന്ന ഡിവൈ.എസ്.പി. സുധീര്‍ കല്ല നെ സസ്‌പെന്‍ഡ് ചെയ്യാത്തതിനെയാ ണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വിമര്‍ശിച്ച ത്. ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വിഷയം ഓഗസ്റ്റ് 17-ന് വീണ്ടും പരിഗണിക്കും.
ഡിവൈ.എസ്.പി.യെ സസ്‌പെന്‍ഡ് ചെയ്യാത്തതെന്ത് ഹൈക്കോടതി ചോദിച്ചു.ിവീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയല്ലേ വേണ്ടത്. എന്നാല്‍ നടപടി പൂര്‍ത്തിയാക്കാതെ സസ്‌പെന്‍ഡ് ചെയ്താല്‍ അഡിനിസ്‌ട്രേ റ്റീവ് ട്രിബ്യൂണലില്‍നിന്ന് സ്റ്റേ വാങ്ങുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടികാട്ടി.
നിയമപരമായ നടപടിക്രമങ്ങള്‍ പാലി ക്കാതെ അറസ്റ്റുചെയ്തതിനാല്‍ റാമിനെ സെഷന്‍സ് കോടതി ആദ്യം വിട്ടയച്ചിരു ന്നു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതി രേ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വകുപ്പുതല അന്വേ ഷണം നടക്കുകയാണെന്നും ഇതിനാ യി ഉദ്യോഗസ്ഥരുടെ പാനലിനെ നിയോ ഗിക്കുമെന്നുമാണ് തിങ്കളാഴ്ച സര്‍ക്കാര്‍ അറിയിച്ചത്. അതിനുശേഷമായിരിക്കും അച്ചടക്കനടപടിയെന്നും വിശദീകരിച്ചു. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്. നട പടിക്രമങ്ങള്‍ പാലിച്ച് പോലീസ് രണ്ടാമ ത് അറസ്റ്റുചെയ്ത റാം ജയിലിലാണ്.

