Spread the love

പത്തനംതിട്ടയിലും റാന്നിയിലും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം പ്രളയദുരിതം അനുഭവിക്കുന്ന ജനങ്ങളെ നേരിൽ കണ്ട് വിഷമതകൾ ചോദിച്ചറിഞ്ഞു.

റാന്നിയിലെത്തിയ വി.ഡി. സതീശൻ പ്രദേശത്തെ വ്യാപാരികളുടെ പരാതികളും കേട്ടു. കാർഷിക മേഖലയിലുണ്ടായ വലിയ നഷ്ടങ്ങളും വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും നാളെ ചേരുന്ന മന്ത്രിസഭായോഗം പ്രത്യേകമായി ചർച്ച ചെയ്യണമെന്നും അടിയന്തര സഹായങ്ങൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എപ്പോഴും സജ്ജരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.