പാലാ: പാലാ-പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു. ആലപ്പുഴ കാവാലം കുന്നുമ്മേൽ സ്വദേശികളായ ശരത്‌ലാൽ(28), നിഥിന്(30) മരണമടഞ്ഞത്.
പരിക്കേറ്റ മനീഷ് എന്നയാള് പാല അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 8 മണിക്ക് പൈക പച്ചാ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
പൂവരണി കുമ്പാനി എസ്ആൻഡ് എസ് ക്രെയിൻ സർവ്വീസിലെ ഓപ്പറേറ്റർമാരാണ് ഇവർ. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

