ചങ്ങനാശ്ശേരിയിൽ കുളത്തിലിറങ്ങിയ കണ്ണൂർ സ്വദേശി വിദ്യാർഥി മുങ്ങി മരിച്ചു
കോട്ടയം: സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിക്കുന്നം പുതിയേടത്ത് ജോസ്വിൻ മാത്യു (23) ആണ് മരിച്ചത്. പെരുന്ന ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ സുഹൃത്തക്കളോടൊപ്പം കുളിക്കാനായി ഇറങ്ങിയതാണ്.
നീന്തുന്നതിനിടെ ജോസ്വിൻ മുങ്ങിത്താഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് ജോസിനെ കുളത്തിൽ നിന്നെടുത്തത്. പെരുന്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെത്തിപ്പുഴയിലെ സ്വകാര്യ പഠന കേന്ദ്രത്തിലെ വിദേശ പഠന കോഴ്സിലെ വിദ്യാർഥിയായിരുന്നു. ചങ്ങനാശേരിയിൽ ഹോസ്റ്റലിലായിരുന്നു താമസം.

