Spread the love

ന്യൂഡല്‍ഹി: പൊലീസെന്നു കേട്ടാൽ തന്നെ പേടിച്ച് ഓടുന്നുവര്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചുനിന്ന് ചോദ്യം ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍. സിനിമയെ വെല്ലുന്ന മാസ് എന്‍ട്രിയുമായി മുംബൈ പൊലീസിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ ആ ചുണക്കുട്ടിയാണ് റിയ അഹിര്‍.

മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതാണ് 27-കാരിയായ മോഡൽ റിയ അഹിര്‍. അതിനിടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയായിരുന്ന പോലീസ് വാൻ ദാദറിലെ ശിവാജി പാർക്കിന് സമീപത്ത് വെച്ചാണ് അവർ ഒറ്റയ്ക്ക് തടഞ്ഞത്. കോഹിനൂർ സ്‌ക്വയറിൽ നിന്ന് ശിവാജി പാർക്കിലേക്ക് നടക്കുമ്പോൾ പോലീസ് വാൻ വിദ്യാർത്ഥികളെയും കൊണ്ട് നിറച്ചിരിക്കുന്നത് കണ്ടു.

‘എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല പ്രതിഷേധക്കാരെ എന്ത് അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചെ’ങ്കിലും അവർ തൃപ്തികരമായ മറുപടി തന്നില്ലെന്നു റിയ പിന്നീട് പറഞ്ഞു.

റിയയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെപ്പേരാണ് ഇവരെ ചുണക്കുട്ടി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയത്.

നടിയും മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ റിയ അഹിറിന് ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.ദില്‍ബര എന്ന സംഗീത ആല്‍ബത്തിലാണ് അവസാനം അഭിനയിച്ചത്.