യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതി അന്തരിച്ചു. പാലക്കാട് കാരക്കുറിശി സ്വദേശിയായ എമിലിന്റെ ഭാര്യ ചിഞ്ചു(34)വാണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു എമിലിയുടെ നാലാമത്തെ പ്രസവം. വൈകാതെ കുഞ്ഞുമായി വീട്ടിലേക്ക് മടക്കി എന്‍എച്ച്എസ് അധികൃതര്‍. എന്നാല്‍ വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയായിരുന്നു. തുടർന്ന് ആംബുലന്‍സ് സേവനം തേടിയെങ്കിലും ലിങ്കണ്‍ഷെയറില്‍ ആംബുലന്‍സ് സേവനം കുറഞ്ഞത് തിരിച്ചടിയായി. ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മനസിലായതോടെ എമില്‍ ഭാര്യയെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രി എത്തും മുമ്പേ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചിരുന്നതായിട്ടാണ് പ്രാഥമിക പരിശോധനയില്‍ ആശുപത്രിയില്‍ നിന്നറിയിച്ചത്. ആശുപത്രിയില്‍ എത്താന്‍ പാരാമെഡിക്‌സ് സേവനം വൈകിയതാണ് യുവതിയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയാണു ചിഞ്ചു മമ്പള്ളില്‍ തോമസ്. എമില്‍- ചിഞ്ചു ദമ്പതികള്‍ക്ക് എട്ടു വയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുമുണ്ട്. നവജാത ശിശു പെണ്‍കുഞ്ഞാണ്.

