തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ സി. ജോസഫ് വിജയ് വീണ്ടും കരൂരിൽ മടങ്ങിയെത്തി. തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച കരൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ദുരന്തത്തിൽ മരിച്ചവർക്കായി സ്മൃതി കുടിരം നിർമ്മിക്കും എന്ന് പ്രഖ്യാപിച്ച വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന ഉത്തരവ് കൈമാറുകയും ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് കരൂരിൽ റാലി നടത്തുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. അന്നത്തെ ഡിഎംകെ സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ടിവി കെ അധികാരം പിടിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം അദ്ദേഹം പട്ടണത്തിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാണിത്.
ആ സംഭവം ജീവിതത്തിലെ ആഴത്തിലുള്ള മുറിവാണെന്ന് വിജയ് പറഞ്ഞു തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്കായി ടിവികെയുടെ പേരിൽ ഒരു സ്മാരകം പ്രഖ്യാപിച്ചു. ഡിഎംകെയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം ദ്രാവിഡ പാർട്ടിയെ അഴിമതിയുടെ “വെൻഡിംഗ് മെഷീൻ” എന്ന് വിശേഷിപ്പിച്ചു.

