Spread the love

 വിഴിഞ്ഞം തുറമുഖ വിവാദം: ദിവൃ എസ് അയ്യർക്കായി സിപിഎം നേതാക്കളുടെ കൂട്ട നിലവിളി ! ഉദൃാഗസ്ഥ ഭരണത്തിന് കടിഞ്ഞാണിട്ട് മുഖൃമന്ത്രി സതീശൻ?
                                                                                         

SPECIAL REPORT

തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോർട്ട് എംഡി സ്ഥാനത്തു നിന്നും ദിവൃ എസ് അയ്യരെ സ്ഥലം മാറ്റിയതിനെതിരെ സിപിഎം നേതാക്കൾ കൂട്ടത്തോടെ രംഗത്ത്. സിപിഎം ന്റെ ഗുഡ് ബുക്കിലുള്ള ദിവൃയെ മാറ്റിയത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് അറിയാത്തവരല്ല സിപിഎം നേതാക്കൾ. സിപിഎം നേതാക്കളുമായിയുള്ള ദിവൃയുടെ അടുത്ത ബന്ധം തന്നെയാണ് മാറ്റത്തിന്റെ പ്രധാന കാരണം. അന്തരിച്ച കോൺഗ്രസ് നേതാവ് ജി കാർത്തികേയന്റെ മകൻ ശബരിനാഥിന്റൊ ഭാരൃയാണ് ദിവൃ എന്ന പരിഗണ പോലും അവരുടെ പദവി മാറ്റത്തിൽ മുഖൃമന്ത്രി സതീശൻ കണക്കിലെടുക്കാത്തത് ദിവൃയുടെ സിപിഎം കൂറ് മുന്നിൽ കണ്ട് തന്നെയാണെന്ന് വൃക്തമാണ്. അദാനി ഗ്രൂപ്പ് വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 49% ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ്ടായ വിവാദങ്ങൾക്കിടയിലാണ് ദിവൃക്ക് വേണ്ടി സിപിഎം നേതാക്കളുടെ മുറവിളി ഉയരുന്നത്.                                                                                                                                                                                                                                                                                                                                                                                                                      വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എം.ഡി സ്ഥാനത്തുനിന്നും ഡോ. ദിവ്യ എസ്. അയ്യരെ മാറ്റിയ നടപടി വലിയ രാഷ്ട്രീയ പ്രതിഷേധമാക്കാനാണ് സിപിഎം നീക്കം.
സംസ്ഥാനത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻപന്തിയിലായിരുന്ന ദിവ്യ എസ്. അയ്യരെ, അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് മാറ്റിയതെന്നാണ് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അടക്കമുള്ളവർ ആരോപിക്കുന്നത്. തുറമുഖ കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള അദാനിയുടെ ശ്രമങ്ങളെ അവർ പ്രതിരോധിച്ചിരുന്നതായും രാഗേഷ് പറയുന്നു.
വിഴിഞ്ഞം തുറമുഖവിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. ദിവ്യ എസ്. അയ്യരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ അദാനി അധികൃതർ നീക്കം നടത്തിയെന്നും എന്നാൽ അന്നത്തെ മുഖ്യന്ത്രിയായിരുന്ന പിണറായി വിജയന്റെ ഉറച്ചനിലപാടിൽ ആ നീക്കം നടന്നില്ല. വി.ഡി. സതീശൻ ചാർജ്ജ് എടുത്ത ഉടൻ തന്നെ ദിവ്യ എസ് അയ്യർക്ക് സ്ഥാനചലനം ഉണ്ടായെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.

വിഴിഞ്ഞം കരാറിലെ വ്യവസ്ഥയിൽ അദാനി അധികൃതർ എന്തെങ്കിലും വിധത്തിലുള്ള വ്യതിയാനം വരുത്താൻ ശ്രമിച്ച ഘട്ടത്തിലെല്ലാം അത് തടയുന്നതിന് സംസ്ഥാന താൽപ്പര്യാർത്ഥം അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ഡോ: ദിവ്യ എസ് അയ്യർ. അദാനി അധികൃതർക്ക് ഇത് അന്നേ അത്ര രസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദിവ്യ എസ് അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പലതവണ നീക്കമുണ്ടായി. ‘പോർട്ടിന്റെ കാര്യം നിങ്ങൾ നോക്കിയാൽ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം’ എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിനുമുന്നിൽ അദാനിയുടെ ഉദ്ദേശങ്ങളൊന്നും നടന്നില്ല. പുതിയ മുഖ്യമന്ത്രി ചാർജ്ജെടുത്ത ഉടനെ ആ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനചലനം ഉണ്ടായിരിക്കുന്നു!രഗേഷ് ചൂണ്ടികാട്ടി.

എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരം ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായാണ് ദിവ്യ എസ്. അയ്യരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് (LSGD) മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം കെകെ രാഗേഷ് മുഖൃമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും കണ്ണൂർ ജില്ലാ സെക്രട്ടറിയായി പോയപ്പോൾ അദ്ദേഹത്തെ പ്രകീർത്തിച്ച് ദിവൃ എസ് അയ്യർ ഫേസ് ബുക്കിലൂടെ രംഗത്ത് വന്നത് കോൺഗ്രസ് അണികളെയും നേതാക്കളെയും ചൊടിപ്പിച്ചിരുന്നു. സിപിഎം ബന്ധത്തിന്റെ പാലമായിട്ടാണ് കോൺഗ്രസ് അണികൾ ഇതിനെ കണ്ടതും രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയതും.ദിവൃയുടെ സ്ഥാനചലനത്തിൽ മുഖൃമന്ത്രി സതീശനെ വിമർശിച്ച് രാഗേഷ് രംഗത്ത് വരാൻ ഇതാണ് കാരണമൊന്നാണ് വിലയിരുത്തൽ.

രാഗേഷ് പിറകെ മുൻ മന്ത്രിമാരായ ശിവൻകുട്ടി, തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന വിഎൻ വാസവൻ, പി രാജീവ്, എംപിമാരായ എഎ റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങിയ സിപിഎം നേതാക്കൾ ഉഴം വച്ചാണ് ദിവൃക്ക് വേണ്ടി പ്രസ്താവനയിറക്കിയത് . ഉദൃഗസ്ഥ സ്ഥലം മാറ്റമുൾപ്പെടെ സർക്കാരിന് നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടന്ന കാരൃം അറിയാത്തവരല്ല സിപിഎം നേതാക്കൾ. ദിവൃയുടെ സ്ഥാനചലനത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സിപിഎം തന്ത്രമാണ് ഇതിലൂടെ പുറ
ത്തുവരുന്നത്. അദാനിയെ ചൊൽപടിക്ക് നിർത്തുന്ന ദിവൃാവതാരമായി അവരെ ചിത്രീകരിക്കുന്നതു തന്നെ സിപിഎമ്മുമായുള്ള ദിവൃയുടെ അടുപ്പത്തെ ഉയർത്തികാട്ടുന്നതാണ്. അതുകൊണ്ടുതന്നെയായിരിക്കാം മുഖൃമന്ത്രി സതീശന് ദിവൃ എസ് അയ്യർ അനഭിമതയാകാൻ കാരണമായത്.മുഖൃമന്ത്രി യായിരുന്ന പിണറായിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് അമിത പ്രാധാനൃം കൊടുത്ത് കയറൂരിവിട്ടതിന്റെ തിരിച്ചടി അറിഞ്ഞ സിപിഎം ന് ഇപ്പോഴും അമിതമായ ഉദൃഗസ്ഥ വിധേയത്വത്തിൽ നിന്നും പുറത്തുകടക്കാൻ കഴിയുന്നില്ലന്നതാണ് സതൃം.

അതിനിടയിൽ പിണറായി ഭരണ കാലത്ത് സൂപ്പർ ചീഫ്സെക്രട്ടറിയായി വിരാജിച്ച കിഫ്ബി സിഇഒ കെഎം എബ്ബഹാമിന്റെ ശമ്പള വിവരങ്ങളും പുറത്തു വന്നത് ചർച്ചയായിരിക്കുകയാണ്. സിപിഎം ഭരണ കാലത്തെ ഏകാധിപതൃ ഉദൃഗസ്ഥ ഭരണത്തിന്റെ നേർകാഴ്ചയാണിത്.

പുതിയ സർക്കാരിന്റെ ധനകാര്യ വകുപ്പ് പുറത്തുവിട്ട വിവരങ്ങളില്‍ സാമ്പത്തിക കണക്കുകള്‍ക്ക് പുറമെ വ്യക്തിഗത ശമ്പളവിവരങ്ങളും വലിയ രീതിയില്‍ ചർച്ചയായിരിക്കുന്നത് . കിഫ്ബിയുടെ മുന്‍ സിഇഓ കെ.എം. എബ്രഹാമിന്റെ ശമ്പളവുമായി ബന്ധപ്പെട്ടതാണ് ഈ വിവരാവകാശ രേഖയിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്ന്. ജനുവരി 2018 മുതല്‍ മെയ് 2026 വരെയുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക കാലയളവില്‍ ശമ്പള ഇനത്തില്‍ മാത്രം ആകെ 3,42,89,720 രൂപയാണ് (3.42 കോടിയിലധികം) മുന്‍ സിഇഒ കൈപ്പറ്റിയത്. വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ സേവന കാലയളവില്‍ ഘട്ടംഘട്ടമായാണ് ഈ തുക കൈപ്പറ്റിയിട്ടുള്ളത്. ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെയും ശമ്പള ഘടനയുടെയും കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമായത് ഈ വിവരാവകാശ രേഖ വഴിയാണ്.

കെ.എം. എബ്രഹാമിന്റെ ശമ്പള ഘടന പരിശോധിച്ചാല്‍ വര്‍ഷംതോറും വലിയ രീതിയിലുള്ള വര്‍ദ്ധനവ് അതിലുണ്ടായതായി കാണാം. 2018-ല്‍ പ്രതിമാസം 2,75,000 രൂപ ഗ്രോസ് സാലറിയോടെയാണ് അദ്ദേഹം കിഫ്ബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷമായ 2019-ല്‍ ഇത് 3,02,500 രൂപയായി വര്‍ദ്ധിക്കുകയും, തുടര്‍ന്ന് 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പ്രതിമാസ ശമ്പളം 3,30,000 രൂപയായി ഉയരുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ ശമ്പള വര്‍ദ്ധനവ് അതേപടി തുടരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 2022 മുതല്‍ 2023 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 3,49,250 രൂപയായും തുടര്‍ന്ന് 3,68,500 രൂപയായും പുതുക്കി നിശ്ചയിക്കുകയുണ്ടായി. ഔദ്യോഗിക കാലാവധിയുടെ അവസാന ഘട്ടങ്ങളിലെത്തിയ 2025-2026 വര്‍ഷങ്ങളില്‍ പ്രതിമാസം 4,07,000 രൂപയായിരുന്നു കിഫ്ബിയുടെ മുന്‍ സിഇഒ കൈപ്പറ്റിയ ഗ്രോസ് സാലറി.
കേരളം കടക്കെണിയിലാണെന്നും മുണ്ട് മുറുക്കി ഉടുക്കണമെന്നും ജനങ്ങളോട് പിണറായി സർക്കാർ ഉദ്ബോധിപ്പിക്കുമ്പോഴാണ് ഇഷ്ടക്കാരായ എബ്രഹാമിനെപോലുള്ള ഉദൃഗസ്ഥർക്ക് വാരിക്കോരി പണമൊഴുക്കിയത്.