മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാമാധവനും. കാവ്യ വിവാഹശേഷം സിനിമാഭിനയം നിർത്തിയെങ്കിലും ഇന്നും നടിക്ക് ആരാധകർ ഏറെയാണ്.
പൊതുവേദികളിൽ വീണ്ടും സജീവമാവുകയാണ് കാവ്യ മാധവൻ. ഒരുപാട് ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ആലപ്പുഴയിൽ നിന്നുള്ള ഇവരുടെ പുതിയ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽവൈറൽ ആവുകയാണ്. ‘സിഐഡി മൂസ’യിലെ ‘കുറച്ച് ഓവർ ആയാലേ എല്ലാവരും ശ്രദ്ധിക്കൂ’ എന്ന ഡയലോഗിനൊപ്പമാണ് ഈ ദൃശ്യങ്ങൾ ആരാധകർ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. “മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് വിചാരിച്ചാൽ വീട്ടിൽ ഇരിക്കാനേ പറ്റു, നിങ്ങൾ പൊളിക്കൂ” എന്നും, “നല്ല തിരക്കഥയുണ്ടെങ്കിൽ ദിലീപ് തിരികെ വരും, ഇരുവരും ഇനിയും ഒരുമിച്ച് സിനിമകൾ ചെയ്യണം” എന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് ആരാധകർ ഉയർത്തുന്നത്.
https://www.instagram.com/_kavyamadhavan.stan_/reel/DaTL-EdNX8p/

