ഒരു തലമുറയെ വിഷാദ രോഗികളാക്കുന്ന എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ക്ക് മുക്കുകയറിടുമോ. വിദ്യാര്‍ഥികളെ പരിശീലന തടവറയില്‍ നിന്നു രക്ഷിക്കുമോ. കേന്ദ്രസര്‍ക്കാര്‍ നടപടി വൈകാതെ
കോട്ടയം : കോടികള്‍ കിലുങ്ങുന്ന എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുക്കുകയറിടുമോ.. ഹൈസ്‌കൂള്‍ തലം മുതല്‍ എംബിബിഎസ് എന്‍ജിനീയറിംഗ് പ്രവേശനത്തിനായി കുട്ടികളുടെ അവകാശങ്ങളെല്ലാം ലംഘിച്ച് ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന തലത്തുളള തീവ്രപരിശീലനം നടത്തുന്ന പലസ്ഥാപനങ്ങളും ഒരു തലമുറയെ വിഷാദ രോഗത്തിലേക്കാണ് തള്ളിവിടുന്നതെന്ന് ആശങ്ക നേരത്തെ ഉയര്‍ന്നതാണ്. പലയിടങ്ങളിലും കുട്ടികള്‍ ജീവനൊടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും പണക്കൊഴുപ്പിലും മുഖ്യധാരാമാധ്യമങ്ങളിലെ പരസ്യമാമാങ്കവും ഇത്തരം റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. കോട്ടയം പാലായിലെ ഒരു കേന്ദ്രത്തില്‍ നീറ്റ് പുനപരീക്ഷയ്ക്ക് മുമ്പ് കുട്ടി ജീവനൊടുക്കി. പരീക്ഷാ പരിശീലനത്തിന്റെ തലസ്ഥാനമായ രാജസ്ഥാനിലെ കോട്ടയില്‍ കടുത്ത മാനസിക പീഡനമാണ് കുട്ടികള്‍ അനുഭവിക്കുന്നത്.
മുഖ്യധാരാ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വാരിക്കോരി പരസ്യം നല്‍കുന്ന ഇക്കൂട്ടര്‍ക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പുച്ഛമാണ
കുട്ടികളെ കുത്തിനിറച്ച് വിശ്രമ സമയം പോലും അനുവദിക്കാതെയുളള ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, ലക്ഷക്കണക്കിന് രൂപയാണ് ഫീസ്, പരീക്ഷാ ഫലം വന്ന പിറ്റേന്ന് തന്നെ വരുന്ന കണ്ണഞ്ചിപ്പിക്കുന്ന മുഴുനീള പരസ്യങ്ങള്‍, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമാണ് രാജ്യത്തിന്റെ ഭാവിക്ക് അടിസ്ഥാനം എന്ന നിലയിലുളള അപകടരമായ ചിന്താധാര തന്നെ ഇത് സൃഷ്ടിക്കപ്പെടുന്നു. നീറ്റ് പരീക്ഷയ്ക്ക് പകരം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ മാര്‍ക്ക് മാനദണ്ഡമാക്കണമെന്ന അഭിപ്രായം ശ്ക്തിപ്രാപിച്ചിട്ടുണ്ട്. തമിഴ്‌നാട് ഇക്കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞു. രാജ്യത്ത് 25 ലക്ഷ കുട്ടികള്‍ എഴുതുന്ന നീറ്റ് പരീക്ഷയില്‍ എംബിബിഎസിന് സര്‍ക്കാര്‍ തലത്തില്‍ വെറും 65000 തോളം സീറ്റാണ്. സ്വകാര്യ മേഖല കൂടി വന്നാല്‍ 1.29 ലക്ഷം. അതായത് 20 ലക്ഷം കുട്ടികള്‍ വെറുതെ സമയം പാഴാക്കുകയാണ്. പരാജയപ്പെട്ടുകഴിഞ്ഞാല്‍ വീണ്ടും റിപ്പീറ്റര്‍ കോഴ്‌സ്. രണ്ടു തവണകൂടി ശ്രമിച്ചു പിന്‍വാങ്ങുമ്പോള്‍ ഇതര കോഴ്‌സ് പഠിച്ച് തൊഴില്‍ നേടുന്നതിനുളള അവസരമാണ് പാഴാക്കുന്നത്. ഇത് മനസിലാക്കിയാണ് പുതിയ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തോടെ കേന്ദ്രസര്‍ക്കാര്‍ പരിശീലന കേന്ദ്രങ്ങളെ തളയ്ക്കാന്‍ വഴി തേടിയത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ അധ്യക്ഷതയില്‍ രൂപവത്കരിച്ച ഉന്നതസമിതിയാണ് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. അന്തിമറിപ്പോര്‍ട്ട് സമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കും.
പരീക്ഷാപരിശീലനമേഖലയെ നിയന്ത്രിക്കാന്‍ ദേശീയത ലത്തില്‍ നിയമം കൊണ്ടുവരാനും ജെ.ഇ.ഇ. ഉള്‍പ്പെടെയുള്ള പ്രവേശനപരീക്ഷകളുടെ ഘടനയില്‍ മാറ്റംവരുത്തി സ്വകാര്യ കോച്ചിങ്ങിന്റെ സ്വാധീനം കുറയ്ക്കാനുമാണ് ആലോചന. വിദ്യാ ഭ്യാസമന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയാണ് ഇതു സംബന്ധിച്ച് കരടുശുപാര്‍ശ.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരിശീലനസമയം പരിമിതപ്പെടുത്തണംതീവ്രപരിശീലനം പ്ലസ്ട്രുവിനുശേഷംമാത്രം,സ്‌കൂള്‍വിദ്യാര്‍ഥികളുടെ പ്രതി ദിനപരിശീലനം രണ്ടുമുതല്‍ മൂ ന്നുമണിക്കൂര്‍വരെയെന്ന നിലയില്‍ ക്രമീകരിക്കണം.
പരിശീലനസ്ഥാപനങ്ങള്‍ അധ്യാപകരെക്കുറിച്ചുള്ള വി ശദവിവരങ്ങളും വിദ്യാര്‍ഥിക ളുടെ പ്രവേശന വിശദാംശങ്ങ ളും സുതാര്യമാക്കണം. ഡമ്മി സ്‌കൂള്‍ സമ്പ്രദായത്തെ നിയന്ത്രി ക്കാന്‍ റിയല്‍ ടൈം ബയോമെ ട്രിക് സംവിധാനം ഏര്‍പ്പെടുത്ത ണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാതെ പരീശീലന കേന്ദ്രങ്ങളുടെ റാങ്ക് അവകാശവാദങ്ങള്‍ പരിശോധിക്കണമെന്നും ശുപാര്‍ശയുണ്ട്.

