Spread the love

പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്ഠ പിള്ളയുടെ മകൾ ബി. സരസ്വതിയമ്മ (94) അന്തരിച്ചു.
ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു അന്ത്യം.

കോട്ടയം കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു.

പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിൻ്റെയും, എൻ. രാമചന്ദ്ര(മുൻ എസ്. പി. കോട്ടയം)ൻ്റേയും അമ്മയുമാണ്. ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ്.

മരുമക്കൾ: ബീന പോൾ വേണുഗോപാൽ(ഫിലിം എഡിറ്റർ) , അപർണ രാമചന്ദ്രൻ.സംസ്കാരം നാളെ ഉച്ചക്ക് 2ന് ഏറ്റുമാനൂർ കാരൂർ വീട്ടിൽ.