സനൽ ഫിലിപ്പിനെ കോട്ടയത്തെ മാധൃമപ്രവർത്തകർ അനുസ്മരിച്ചു
കോട്ടയം : അന്തരിച്ച മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിനെ അക്ഷരനഗരിയിലെ മാധൃമപ്രവർത്തകർ അനുസ്മരിച്ചു. അകാലത്തിൽ വിടപറഞ്ഞ സനൽ ഫിലിപ്പിന്റെ വിയോഗം ഒരു പതിറ്റാണ്ടു പിന്നിട്ടു. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, വി.എൻ. വാസവൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം സനോജ് സുരേന്ദ്രൻഎന്നിവർ സനൽ ഓർമകൾ പങ്കുവച്ചു.
പ്രതിഭാധനനായ സനൽ ഫിലിപ്പിന്റെ മാധൃമപ്രവർത്തനം വരും തലമുറകൾക്ക് പ്രചോദനമാണെന്ന് വിഎൻ വാസവൻ അനുസ്മരിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, ജോയിൻറ് സെക്രട്ടറി ജോസി ബാബു എന്നിവർ സംസാരിച്ചു.

