കോട്ടയം :എരുമേലി മുക്കൂട്ടുതറയ്ക്ക് സമീപം കൊടിത്തോട്ടത്തിലെ പാറമട കുളത്തിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് അംഗ സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു . ഓട്ടോമൊബൈൽ വിദ്യാർത്ഥി
കൊടിത്തോട്ടം ചീരം ചെമ്പിൽ ആഷ്‌ലി സന്തോഷ് (19) പ്ലസ് വൺ വിദ്യാർഥി ആഷർ സുധീഷ് (15) എന്നിവരാണ് മുങ്ങി മരിച്ചത്. സമീപവാസികളായ കുട്ടികൾ പാറമട കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു..
എരുമേലി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. ആറുമണിയോടെയാണ് അപകടം നടന്നത് മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

