Spread the love

വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള ചട്ട ഭേദഗതിയിൽ താൻ വിയോജിച്ചില്ലെന്ന റിപ്പോർട്ട് ശരിയല്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്ന് സബ്ജക്ട് കമ്മിറ്റി അംഗങ്ങളായിരുന്ന തിരുവഞ്ചൂരും കെ ബാബുവും വിയോജിപ്പ് രേഖപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മദ്യനയ കാര്യത്തിൽ താനെന്നും ജനപക്ഷത്താണ്.

മദ്യത്തിന് നികുതി കുറക്കാനുള്ള നീക്കത്തെ അന്നും ഇന്നും എതിർക്കുന്നു
എല്ലാ കാലത്തും ഒരേ നിലപാട്.ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കിയിട്ടാണ് പെരുമാറുന്നത്.അതിൽ ഒരു വ്യത്യാസവുമില്ല

അന്ന് നടന്നത് ഒരു വേല സബ്ജക്ട് കമ്മിറ്റിയിലേക്ക് രണ്ടു ഫയലുകൾ വന്നു. അതിൽ തനിക്ക് എതിർപ്പില്ല എന്നും മിനിട്സ് എഴുതിയപ്പോഴാണ് വേല മനസ്സിലായത്. അന്ന് തന്നെ തന്റെ എതിർപ്പ് എഴുതി കൊടുത്തു

ജോണിവാക്കറിന് നികുതി കുറക്കണം എന്ന ഫയലും സബ്ജക്ട് കമ്മിറ്റി യോഗത്തിൽ വന്നു.അതേ യോഗത്തിൽ തന്നെ അതിനെ എതിർത്തു.ആ യോഗം തീരുന്നതിനുമുമ്പ് തന്നെ ഇറങ്ങിപ്പോന്നു

ഇറങ്ങിപ്പോകുന്ന സമയത്ത് തനിക്ക് എതിർപ്പില്ല എന്ന് രേഖപ്പെടുത്തുകയായിരുന്നു.പിന്നീടാണ് ആ മിനിട്ട്സ് കയ്യിൽ കിട്ടിയത് .അപ്പോൾ തന്നെ മന്ത്രി ബാലഗോപാലിനെ വിളിച്ച് താൻ തിരുത്താൻ ആവശ്യപ്പെട്ടു

ഐടി ഹബുകളിൽ ബാറുകൾ തുടങ്ങാനും അന്ന് ചർച്ചയുണ്ടായിരുന്നു അതിനെയും താൻ എതിർത്തു ഇപ്പോൾ ഈ ചർച്ച എങ്ങനെ വന്നു എന്ന് അറിയില്ല