റബർ ബോർഡ് ചെയർമാൻ എൻ ഹരിക്ക് ജന്മനാടായ ആനിക്കാട് നൽകിയ അനുമോദന യോഗം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പള്ളിക്കത്തോട് : റബർ ബോർഡ് ചെയർമാൻ എൻ ഹരിക്ക് ജന്മനാടായ ആനിക്കാടിന്റെ ആദരം. അനുമോദന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉത്ഘാടനം ചെയ്തു. റബർ കൃഷിയാൽ ഒരു കാലത്ത് സമ്പന്നമായിരുന്ന കേരളത്തിൽ നിന്നും ഒരു ചെയർമാനെ ലഭിച്ചത് റബർ കാർഷിക മേഖലക്ക് ഒരു പുത്തൻ ഉണർവാകുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിൽ റബർമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശയവിനിമയങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗമായി
എൻ ഹരിയുടെ നിയമനത്തെ കാണുന്നതായും അദ്ദേഹം കൂട്ടിചേർത്തു. നിരവധി വർഷങ്ങളായി ജനസേവന പ്രവർത്തനങ്ങളിൽ സജീവമായ എൻ ഹരിയെത്തേടി ഉയർന്ന ഉത്തരവാദിത്വങ്ങൾ ഇനിയും എത്തിച്ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി എം എൽ എ റോണി കെ ബേബി അദ്ധ്യക്ഷതവഹിച്ചു. പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നൻ വെള്ളാപ്പള്ളി,എൻ പ്രഭാകരൻ കർത്താ, ജെയ്ജി പാലയ്ക്കലോടി
(പാമ്പാടി ബ്ലോക്ക് പ്രസിഡന്റ്),
അഡ്വ. എസ് സുരേഷ്
(BJP സംസ്ഥാന ജനറൽ സെക്രട്ടറി),
റോസമ്മ ടീച്ചർ
(പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്),
ജോജി മാത്യു
( കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്),
ബാബു ജോസഫ്
(NCRPS റബ്ബർ ഉത്പാദകസംഘങ്ങളുടെ ദേശീയ കൂട്ടായ്മ),
സുരേഷ് ഈട്ടിക്കുന്നേൽ
(BDJS ജില്ലാ പ്രസിഡന്റ്),
ജോബോയ് കുഴിവേലിൽ)
(പ്രവാസി കേരള കോൺഗ്രസ്),
പ്രൊഫ. സി എൻ പുരുഷോത്തമൻ
(റിട്ട. മലയാളം വിഭാഗം പ്രൊഫസർ, SB കോളേജ്),
കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്,എസ് രാജീവ് എന്നിവർ പ്രസംഗിച്ചു.

