തിരുവനന്തപുരം: കേരളത്തിലെ റബർ കർഷകരുടെ ഏറെ നാളത്തെ ആഗ്രഹമാണ് 250 രൂപയെങ്കിലും ഒരു കിലോ റബറിന് ലഭിക്കുക എന്നത് . കഴിഞ്ഞ 10 വർഷത്തിലധികമായി ഈ ആവശ്യം ഉയരുന്നുണ്ടെങ്കിലും അത് ഫലപ്രാപ്തിയിലേക്ക് എത്തിയത് വി.ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ ആണ്. ഇടതുമുന്നണിയെ പ്രത്യേകിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് വരെ കാരണമായത് റബർ കർഷകർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ല എന്നതാണെന്ന് വിമർശനം ഉയർന്നിരുന്നു.
റബ്ബർ കർഷകർക്ക് ആശ്വാസമായി റബർ താങ്ങുവില 250 രൂപയായി ആണ് ഉയർത്തിയിരിക്കുന്നത് . അതായത് വില കൂടുകയോ കുറയുകയോ ചെയ്താലും 250 രൂപ കർഷകന് ഉറപ്പാണ്. ഇത്തരം ഒരു ഉറപ്പാണ് കർഷക സമൂഹം പ്രതീക്ഷിച്ചിരുന്നത്നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു റബറിന് താങ്ങുവില ഉയർത്തുമെന്ന പ്രഖൃാപനം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റബ്ബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്ന പ്രഖ്യാപനം അക്ഷരംപ്രതി വി.ഡി. സതീശൻ സർക്കാർ പാലിച്ചു. ഇടത് സർക്കാർ നിശ്ചയിച്ച 200 രൂപയിൽ നിന്നും 50 രൂപ ഉയർത്തിയാണ് പുതിയ താങ്ങുവില സർക്കാർ നിശ്ചയിച്ചത്.ഇതി റബർ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
കോട്ടയത്ത് പാമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് യു.ഡി.എഫ് ഭരണത്തിലെത്തിയാൽ റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.
ഇടത് സർക്കാരിന്റെ കാലത്ത് 200 രുപയായിരുന്ന താങ്ങുവില 250 ആക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ല.
ഘടകക്ഷിയായ കേരളാ കോൺഗ്രസ് എം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പിണറായി വിജയനെ കണ്ട് നിവേദനം നല്കിയെങ്കിലും അവഗണനയായിരുന്നു ഫലം . ഇടത് മുന്നണിയുടൊ പരാജയത്തിനും ഇത് പ്രധാന കാരണമായി. രാഷ്ട്രീയമായും മാണി ഗ്രൂപ്പിന് ഇത് വലിയ തിരിച്ചടിയാണ്.
പാലായിൽ നവകേരളസദസിൽ അന്നത്തെ എംപിയായിരുന്ന തോമസ് ചാഴികാടൻ ഈ ആവശൃം മുഖൃമവിത്രിയായിരുന്ന പിണറായി വിജയന് മുമ്പിൽ വച്ചതിൽ പ്രകോപിതനായ പിണറായി ചാഴികാടനെ ശാസിച്ചത് വലിയ രാഷ്ട്രീയ ചർച്ചൾക്കാണ് വഴിതെളിച്ചത്.
രാജ്യത്ത് റബ്ബർ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. അതിനാൽ തന്നെ കാർഷിക മേഖലയിൽ റബറിന്റെ താങ്ങുവില എന്നത് പ്രധാന പ്രശ്നമാണ്. പത്ത് വർഷം തുടർച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയിൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമം താങ്ങുവില വാഗ്‌ദാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല.
അതുമാത്രമല്ല 2016ൽ 250 രൂപ പ്രഖ്യാപിച്ച എൽ.ഡി.എഫ് മുന്നണി 2026ൽ 200 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നിലവിൽ റബറിന്റെ (ആർ.എസ്.എസ് 4) വിപണി വില 276 രൂപയാണ്.മഴക്കാലവുംഇറാൻ അമേരിക്ക യുദ്ധവും മൂലവും ചരക്ക് നീക്കതിലെ പ്രതിസന്ധി മൂലമാണ് ഇപ്പോൾ റബർവില ഉയർന്നുനിൽക്കുന്നത്

