വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ് ഇന്ന്
വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ് ഇന്ന്. ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന വിസ്മയ ബജറ്റാവും അതോ നികുതി ഭാരം അടിച്ചേല്‍പ്പിക്കുമോ. കഴിഞ്ഞ ആഴ്ച്ചകളില്‍ മുഖ്യമന്ത്രി ബജറ്റ് ചര്‍ച്ചകളിലായിരുന്നു. ജനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച ഫീഡ് ബാക്ക് ഉള്‍പ്പടെ വിലയിരുത്തിയായിരിക്കും ബജറ്റ് എന്നാണ് സൂചന.
നിയമസഭയില്‍ രാവിലെ 9നാണ് അവതരണം. ക്ഷേമ, കാരുണ്യ പ്രഖ്യാപനങ്ങളിലാണ് പൊതുജനങ്ങളുടെ പ്രതീക്ഷ.സംസ്ഥാനത്തിന്റെ കടം 5.07 ലക്ഷം കോടിയിലെത്തി നില്‍ക്കെ ഇവയ്ക്ക് പണം കണ്ടെത്താനുളള വഴികളും മുഖ്യമന്ത്രിക്ക് ഉള്‍ക്കൊള്ളിക്കേണ്ടിവരും. മുഖ്യമന്ത്രി തന്നെ ധനമന്ത്രിയുമാകുന്നതിനാല്‍ ഔദ്യോഗികമായ കടമ്പകള്‍ അധികമില്ല. ബജറ്റ് രഹസ്യം പൂര്‍ണമായി സുരക്ഷിതമായിരിക്കും.

