Spread the love

മുംബൈ : യുവ സീരിയൽ നടി സഞ്ജിത ഉഗാളയെ (22) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാലസൊപാര ഈസ്റ്റിലെ വീട്ടിൽ ഞായറാഴ്ച വൈകിട്ട് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്നു വീട്ടുകാർ വസായ്– വിരാർ മുനിസിപ്പൽ കോർപറേഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരിക്കുന്നതിനു മുൻപ് നടി ഇൻസ്റ്റഗ്രാമിൽ തന്റെ നൃത്തവിഡിയോ പങ്കുവച്ചിരുന്നു.

അതേസമയം നടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

‘കുങ്കും ഭാഗ്യ’, ‘സാജൻ ഘർ’, ‘ദിൽവാലി ദുൽഹ ലേ ജായേഗി’ എന്നീ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)