Spread the love

കോട്ടയം: കൂട്ടിക്കലിൽ ലഹരി ഉപയോഗിച്ച യുവാവ് വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇബ്രാഹിം എന്ന യുവാവാണ് തന്റെ മാതാവിനെയും ഇളയ സഹോദരിയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം പരാക്രമം കാണിച്ചത്

ഇയാൾ വീടിനുള്ളിലെ രണ്ട് ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ടു പരിഭ്രാന്തി പരത്തി.ഒടുവില്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്.

അതേസമയം ഇബ്രാഹിം കടുത്ത ലഹരിക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ച ശേഷം പല തരത്തിലുള്ള വിഭ്രാന്തികളും അക്രമസ്വഭാവവും കാണിക്കുന്നത് ഇയാളുടെ പതിവായി മാറി. കൂടാതെ കഴിഞ്ഞ കുറച്ചു നാളുകളായി ഇയാളുടെ ഭാഗത്തുനിന്ന് കടുത്ത ശല്യമുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു.

അതേസമയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇബ്രാഹിം ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. റോഡിലേക്ക് ചാടിയ ഇയാൾക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. വീണ്ടും പിടികൂടിയ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും നിലവിൽ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.