കാസർഗോഡ്: കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കണ്ണൂർ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതിയായ സ്നേഹ മെർളിൻ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ്.
പിടിയിലായ യുവതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഉൾപ്പെടെ പീഡിപ്പിച്ചതിന് നേരത്തെയും പോക്സോ കേസുകൾ നിലവിലുണ്ട്. അമ്മ വീട്ടിൽ ഉള്ളപ്പോഴും സ്നേഹ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. ജയിലിൽ വച്ചാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും തമ്മിൽ പരിജയത്തിലാക്കുന്നത്. ലഹരിക്കേസിലാണ് കുട്ടിയുടെ അമ്മ അറസ്റ്റിലായത്.
അതേസമയം അച്ഛൻ പീഡിപ്പിച്ചെന്ന് നേരത്തേ പെൺകുട്ടി മൊഴി നൽകിയിരുന്നു. ആ പരാതിയിൽ അച്ഛൻ റിമാൻഡിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി മൊഴി തിരുത്തിയിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും പുറത്തുപറഞ്ഞില്ലെന്ന പേരിൽ ഈ കേസിൽ പെൺകുട്ടിയുടെ അമ്മയേയും പ്രതി ചേർത്തിട്ടുണ്ടായിരുന്നു.
ഇതിനിടെ സ്നേഹയ്ക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. രണ്ട് കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയേയും പെൺകുട്ടിയേയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലെ പ്രതിയാണ് മെർലിൻ.

