കര്‍ണാടകയില്‍ ഡി.കെ യുഗം, രാഹുല്‍ ഗാന്ധി, വിഡി സതീശന്‍ ചടങ്ങില്‍ പങ്കെടുത്തു.
കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടന ഉയര്‍ത്തിയായിരുന്നു ശിവകുമാറിന്റെ സത്യപ്രതിജ്ഞ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കേരളാ മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി വക്താവ് കെ സി വേണുഗോപാലും ചടങ്ങില്‍ പങ്കെടുത്തു. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും ശിവകുമാര്‍ മന്ത്രിസഭയില്‍ മന്ത്രിമാരാകും. മുഖ്യമന്ത്രിയടക്കം 12 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായാണ് ഡി കെ ശിവകുമാര്‍ അധികാരമേറ്റത്. കര്‍ണാടകയില്‍ നിയമസഭാ ഇലക്ഷന് രണ്ടു വര്‍ഷം ശേഷിക്കവേയാണ് സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയത്.

