കോട്ടയം: പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവം ആൻസ് വാലി അഗ്രീടൂറിസം എംഡി അന്നമ്മ ട്രൂബ് ഉദ്ഘാടനം ചെയ്തു.സ്കുൾ മൈനേജർ ഫാ.സിറിൽ കൈതക്കളം അധൃക്ഷനായിരുന്നു. പിടിഎ പ്രസിഡണ്ട് അനിൽ കൂരോപ്പട , കൂരോപ്പട ഗ്രാമപഞ്ചായത്ത് മെമ്പർ റ്റി.ജി മോഹനൻ, ഹെഡ്മിസ്ട്രസ് മെർലിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. മെഴുകുതിരി ദീപങ്ങൾ നല്കി നവാഗതരായ കുട്ടികളെ സ്വീകരിച്ചു.
പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്ക്കുളിലെ പ്രവേശനോത്സവം അന്നമ്മട്രൂബ് ഉത്ഘാടനം ചെയ്തു

