Spread the love

ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. ഭര്‍ത്താവ് പിടിയില്‍

കോട്ടയം : ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റു ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയിലായി. ഈരാറ്റുപേട്ട തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കല്‍ ജോണിന്റെ ഭാര്യ ബാലാമണി (50) ആണു മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മരംവെട്ട്‌തൊഴിലാളിയാണ്.

വീട്ടില്‍ ആളില്ലാത്ത നേരത്തു ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബാലാമണി ബുധനാഴ്ച രാവിലെ മരിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്നു ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. മക്കള്‍: സജോ, സോന.