Spread the love

ഇടതുമുന്നണിയിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം നടത്തി കേരള കോൺഗ്രസ് എം. വികസന മുന്നേറ്റ ജാഥയുടെ സമാപനത്തിലാണ് പാർട്ടി ചെയർമാൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

 

മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ 5 സിറ്റിംഗ് എംഎൽഎമാരും അതാത് മണ്ഡലങ്ങളിൽ തന്നെ ജനവിധി തേടും. ഇക്കാര്യമാണ് ജോസ് കെ മാണി അറിയിച്ചത്.

 

കാൽനൂറ്റാണ്ടായി ഇടുക്കിയിലെ എംഎൽഎയായി തുടരുന്ന റോഷി അഗസ്റ്റിൻ തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 2021 ൽ യുഡി എഫ് സ്ഥാനാ‍ർഥി കെ. ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി നിയമസഭയിലെത്തിയത്.

  • ഇതനുസരിച്ച് എൻ ജയരാജ് കാഞ്ഞിരപ്പള്ളിയിലും സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിലും ജോബ് മൈക്കിൾ ചങ്ങനാശ്ശേരിയിലും മത്സരിക്കും. പ്രമോദ് നാരായണനാണ് റാന്നിയിൽ മത്സരിക്കുക.

ഇടതുമുന്നണിയിലെ സീറ്റ് ചർച്ച വൈകുന്നതിനാൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടുപോവുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയാണ് നാടകീയമായി ജോസ് കെ മാണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്