Spread the love

ലൿനൗ : ട്രെയിനിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നു തിരിച്ചറിഞ്ഞു. ഛപ്രയില്‍ നിന്ന് ലക്‌നൗവിലേക്കു സര്‍വീസ് നടത്തുന്ന ഗോംതിനഗര്‍ എക്സ്പ്രസിലെ എസ് വണ്‍ സ്ലീപ്പര്‍ കോച്ചില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോൾ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചീകരണ തൊഴിലാളിയാണ് ബര്‍ത്തിനു താഴെ സംശയാസ്പദമായ രീതിയില്‍ ലോഹ പെട്ടിയും ബാഗും കണ്ടത്.

ഉത്തർപ്രദേശിലെ കുഷിനഗർ സ്വദേശിയായ യുവതിയാണു കൊല്ലപ്പെട്ടതെന്നാണു പൊലീസ് കണ്ടെത്തൽ. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് സംശയം. മേയ് 17-നാണ് ഗോമതി നഗർ റെയിൽവേ സ്റ്റേഷനിൽ ചപ്രാ-ഗോമതി നഗർ എക്സ്പ്രസിലെ എസ്-1 സ്ലീപ്പർ കോച്ചിൽ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച നിലയിൽ പെട്ടിക്കുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.