Spread the love

ഇടതുമുന്നണി ജോസ് കെ മാണി ബന്ധം പുകയുന്നു,കേരള കോണ്‍ഗ്രസ് കാലുവാരിയെന്ന് സിപിഎം സിപിഐ യോഗങ്ങളില്‍ വിമര്‍ശനം

കോട്ടയം : തിരിച്ചടിച്ച് സിപിഎം. കോട്ടയത്തെ ഇടതുമുന്നണി പരാജയത്തിന് കാരണമായത്
കേരള കോണ്‍ഗ്രസ് എം ക്രോസ് വോട്ടാണെന്ന് സിപിഎം. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി യോഗത്തിലാണ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടിയുടെ സീനിയര്‍ നേതാവും മന്ത്രിയുമായിരുന്ന വി.എന്‍ വാസവന്റെ പരാജയത്തിന് ഈ പ്രവണതയാണ് പ്രധാന കാരണമായത്. സുരേഷ് കുറുപ്പിനെ പോലെ ജനകീയനായ നേതാക്കളെ ഒഴിവാക്കി, ശബരിമല വിവാദങ്ങള്‍ മന്ത്രിയെ സംശയനിഴലിലാക്കിഇത്തരം വിമര്‍ശനങ്ങളും ചര്‍ച്ചയിലുണ്ടായി

കൂടാതെ വി.എന്‍ വാസവനെതിരെ ശക്തമായ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്രചാരണം അഴിച്ചുവിട്ടു. അതിനെ ഫലപ്രദമായി പ്രതിരോധിക്കാനായില്ല. ഒപ്പം നില്‍ക്കുമെന്ന് കരുതിയ മാധ്യമങ്ങള്‍ പോലും കാലുവാരി ഇങ്ങനെയും വിമര്‍ശനം ഉയര്‍ന്നു. വ്യക്തിഹത്യ ലക്ഷ്യമിട്ടും ഒരു വിഭാഗം പ്രവര്‍ത്തിച്ചു.

അതേ സമയം സിപിഐ യോഗത്തിലും വിമര്‍ശനം ഉയര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ (എം) അണികളുടെ വോട്ട് സിപിഐയ്ക്ക് കിട്ടിയിട്ടില്ല. എന്നാല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പലയിടത്തും കുറഞ്ഞ വോട്ടിനാണ് തോറ്റത്. എല്‍ഡിഎഫ് കൃത്യമായി അവര്‍ക്ക് വോട്ട് നല്‍കിയതിന്റെ തെളിവായി സിപിഐ ഇത് ചൂണ്ടികാട്ടി. പരാജയ കാരണം സിപിഎമ്മിന്റെ ചുമലില്‍ മാത്രം വയ്‌ക്കേണ്ടെന്നും സിപിഐയുടെ സമീപനവും വൈക്കത്തെ പരാജയത്തിന് വഴിയൊരുക്കിയതായി യോഗം ചൂണ്ടികാട്ടി.

പിണറായി വിജയന്റെ ഏകാധിപത്യ സ്വഭാവവും സിപിഐ യോഗത്തില്‍ വിമര്‍ശന വിധേയമായി. ബിനോയ് വിശ്വം സെക്രട്ടറി എന്നനിലയില്‍ പരാജയമാണെന്നും വിമര്‍ശനമുയര്‍ന്നു. ബിനോയ് വിശ്വത്തിന്റെയും പി.പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. വൈക്കത്തെ തോല്‍വി ഭരണവിരുദ്ധവികാരം മാത്രമല്ല പാര്‍ട്ടിയിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതും വിഷയമായി.

കേരള കോണ്‍ഗ്രസ് എം യോഗം പരാജയകാരണമായി വിലയിരുത്തിയതില്‍ ഫോക്കസ് ചെയ്തത് സിപിഎം ക്രോസ് വോട്ടാണ്. കോട്ടയം ജില്ലയിലെ കേരള കോണ്‍ഗ്രസ് എമ്മിന്റെ അഞ്ചു സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. പരാജയ കാരണം ചര്‍ച്ച ചെയ്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി തന്നെ മുന്നണി മാറി വോട്ടു ചെയ്തത് ചൂണ്ടികാട്ടിയിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ അണികളുടെയും നേതാക്കളുടെ ബന്ധുക്കളുടെ വോട്ടുപോലും സിപിഎമ്മിന് ലഭിച്ചില്ലെന്നാണ് സിപിഎം യോഗത്തിലുയര്‍ന്ന വിമര്‍ശനം.ചങ്ങനാശ്ശേരി, വൈക്കം, തലയോലപ്പ റമ്പ്, കടുത്തുരുത്തി, പൂഞ്ഞാര്‍ ഏരിയാക്കമ്മിറ്റികളില്‍ പിണറായി വിജയന് എതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെ ന്ന് ജില്ലാസെക്രട്ടറി ടി.ആര്‍. രഘു നാഥ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ടുചെയ്തു. കോട്ടയത്ത് ഏറ്റുമാനൂര്‍ പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്.