Spread the love

യുഡിഎഫ് മന്ത്രിസഭ രൂപീകരണ ലിസ്റ്റ് അന്തിമഘട്ടത്തിൽ.വൈകുന്നേരം ഗവർണർക്ക് കൈമാറും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആവും. മന്ത്രിസ്ഥാനത്തിന് ആയുള്ള തിരുവഞ്ചൂരിന്റെ ശ്രമം വിജയിച്ചില്ല. ചാണ്ടി ഉമ്മനെ തീരുമാനിച്ചിരുന്നുവെങ്കിലും  വയനാട്ടിൽ നിന്നുള്ള ടി. സിദ്ദിഖ്  നെ മന്ത്രിയാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതോടെ ചാണ്ടിയുടെ നില പരുങ്ങലിലായി.

 

കേരള കോൺഗ്രസിന് ഒരു മന്ത്രിയും ചീഫ് പദവിയും ലഭിക്കും. മോൻസ് ജോസഫ് മന്ത്രിയാവും. ജലവിഭവ വകുപ്പിനാണ് കേരള കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ ആർഎസ്പിയും ഇതേ വകുപ്പിൽ പിടിമുറുക്കിയിട്ടുണ്ട്. ചീഫ് വിപ്പ് പദവി തോമസ് ഉണ്ണിയാടന് ലഭിക്കാനാണ് സാധ്യത.

കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് ടേൺ വ്യവസ്ഥയിൽ മന്ത്രി പദം നൽകാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും അതിൽ മാറ്റം വന്നേക്കാം. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭകളിൽ അനൂപിന് ഫുൾ ടേം നൽകിയിരുന്നു. സിഎംപി , ആർഎസ്പി എന്നീ കക്ഷികൾക്കും അഞ്ചുവർഷം മന്ത്രി പദം ലഭിക്കും.

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ

പി.കെ. കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി.കെ. ബഷീർ, വി ഇ. അബ്ദു ൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും

 

വൈകുന്നേരം മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർക്ക് കൊടുക്കുമെന്ന് കെ സി വേണുഗോപാൽ.മികച്ച മന്ത്രിസഭയായിരിക്കും വരിക. വെള്ളാപ്പളളിയുടെ പ്രസ്താവന ഒഴിവാക്കേണ്ടത്, നല്ല ഉദ്ദേശമല്ല. ഇതെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതാണ്.

കേരളം അവർക്ക് പറ്റുന്ന നാടല്ല. പരസ്പരം അംഗീകരിച്ച് മാത്രമേ യു ഡി എഫ് മുന്നോട്ട് പോകു.ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകും.രമേശ്‌ ചെന്നിത്തല ക്യാബിനറ്റിൽ വേണമെന്നത് പാർട്ടിയുടെ ആഗ്രഹമായിരുന്നു.