Spread the love

ലക്ഷക്കണക്കിന് ആളുകൾക്ക് ക്യാൻസർ അതിജീവന പോരാട്ടങ്ങളിലൂടെ കരുത്തായ നന്ദു മഹാദേവയുടെ അഞ്ചാം ചരമവാർഷികത്തിൽ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുമായി നടി സീമ ജി. നായർ.

നന്ദുവിന്റെ വേർപാട് തനിക്ക് നൽകിയ വേദന അഞ്ച് യുഗങ്ങൾ പോലെയാണ് അനുഭവപ്പെടുന്നതെന്ന് സീമ ഫേസ്ബുക്കിൽ കുറിച്ചു.

“സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നെഞ്ചോട് ചേർത്തുവെച്ചൊരാളെ പറിച്ചുമാറ്റുമ്പോഴുണ്ടാകുന്ന വേദനയുടെ ആഘാതം അളക്കാൻ ആർക്കും കഴിയില്ല. അവൻ ഏത് ലോകത്താണെങ്കിലും സന്തോഷമായിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം,” സീമ കുറിച്ചു.

2021 മെയ് 15-നായിരുന്നു 27-ാം വയസ്സിൽ നന്ദു മഹാദേവ വിടവാങ്ങിയത്.