Spread the love

ടീം സതീശന് രൂപ രേഖയാകുന്നു. മന്ത്രിസഭയില്‍ രമേശ് പ്രധാന വകുപ്പിലെത്തും, ഇന്ന് തിരക്കിട്ട കൂടിയാലോചനകള്‍

തിരുവനന്തപുരം: തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി സതീശന്‍ സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിമാരാകും. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും ഒപ്പം പരിചയസമ്പത്തും ചേരുന്ന മന്ത്രിസഭയാണ് സതീശന്‍ വിഭാവനം ചെയ്യുക. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതി തരണം ചെയ്യുന്നതിനായിരിക്കും ആദ്യ പരിഗണന. ഇതിന് വിദഗ്ധരുടെ ഒരു ടീം തന്നെ സൃഷ്ടിച്ചേക്കും. ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമോ എന്നതും ചര്‍ച്ചയിലാണ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് തന്നെ ആഭ്യന്തരം പോലെ പ്രധാന വകുപ്പ് ലക്ഷ്യമിട്ടായിരിക്കും. സതീശന്റെ പോലീസ് നയത്തിന് അനുസൃതമായി രമേശ് വഴങ്ങുമോ എന്നതും പാര്‍ട്ടിയില്‍ ഉയരുന്ന ചോദ്യമാണ്. കെ.സി വേണുഗോപാലും മന്ത്രിസഭയില്‍ തന്നെ പിന്തുണച്ചവര്‍ക്കായി ബലം പിടിച്ചേക്കും. ഇന്ന് അന്തിമ ചര്‍ച്ച നടത്തി തിങ്കളാഴ്ച്ച വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാണ് നീക്കം. ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരെ ആദ്യഘട്ടം പരിഗണിക്കാനിടയില്ല. പഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തിലും നിയന്ത്രണം വരും.

മന്ത്രിമാരുടെ സാധ്യതാ ലിസറ്റ്

കോണ്‍ഗ്രസ്: രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, ബിന്ദു കൃഷ്ണ, ടി. സിദ്ദിഖ്, വി.പി. സജീന്ദ്രന്‍. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറാക്കാനുളള സാധ്യതയുണ്ട്.

കൂടാതെ വി.ടി. ബല്‍റാം, ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല, കെ. ജയന്ത്, എം. വിന്‍സന്റ് എന്നിവരുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്

മുസ്ലിം ലീഗ്: പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, കെ.കെ.എം. അഷ്റഫ്

കേരള കോണ്‍ഗ്രസ് (ജോസഫ്): മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് (ജേക്കബ്): അനൂപ് ജേക്കബ്,

ആര്‍.എസ്.പി.: ഷിബു ബേബി ജോണ്‍,

സി.എം.പി. : സി.പി. ജോണ്‍,

കെ.ഡി.പി: മാണി സി. കാപ്പന്‍