ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറിലേക്ക്. ഒരു ഘട്ടത്തില്‍ പിന്നിലായ ശേഷം ഉഗ്രന്‍ പ്രകടനത്തോടെ തിരിച്ചടിച്ച കേപ് വെര്‍ദെ, ശക്തരായ അര്‍ജന്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അര്‍ജന്റീനയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഡിനെയുടെ സെല്‍ഫ് ഗോളും അര്‍ജന്റീനയ്ക്ക് നേട്ടമായി. കേപ് വെര്‍ദെയുടെ പോരാട്ടം ഡിറോയ് ഡ്വാര്‍ട്ടെ, സിഡ്നി ലോപ്പസ് കബ്രാള്‍ എന്നിവരുടെ ഗോളുകളിലൂടെയായിരുന്നു.
കളിയുടെ 28-ാം മിനിറ്റില്‍ ലോങ് ബോള്‍ മനോഹരമായി നിയന്ത്രിച്ചെടുത്ത് ലയണല്‍ മെസ്സി നേടിയ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 59-ാം മിനിറ്റില്‍ റയാന് മെന്‍ഡിസിന്റെ ക്രോസില്‍നിന്ന് ഡ്വാര്‍ട്ടെ വലകുലുക്കിയതോടെ കേപ് വെര്‍ദെ ഒപ്പമെത്തി. നിശ്ചിത സമയത്ത് സ്കോര്‍ 1-1 ആയതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കേപ് വെര്‍ദെയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പതറിയ ലോകചാമ്പ്യന്മാര് ഒടുവില്‍ കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് ജയം പിടിച്ചെടുത്തത്. ടൂര്‍ണമെന്റിലെ കേപ് വെര്‍ദെയുടെ ആദ്യ തോല്‍വികൂടിയാണിത്. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ അര്‍ജീന്റീന നേരിടും

