ചെന്നൈ: വളരെയധികം സന്തോഷമുണ്ട്. ഇന്ന് മാതൃദിനമാണ്. എല്ലാവർക്കും മാതൃദിനാശംസകൾ. മെയ് പത്തിന് തമിഴ്നാട്ടിൽ അധികാരത്തിന്റെ പുതുയുഗം കുറിച്ച വിജയ് യുടെ അമ്മ ശോഭയുടെ പ്രതികരണമാണ് ഇത്. ഒരു മകൻ മാതൃദിനത്തിൽ അമ്മയ്‌ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം എന്നാണ് സോഷ്യൽ മീഡിയയിലെ കമൻറ്. ചുമതല ഏറ്റെടുത്തതിനു പിന്നാലെ സ്ത്രീ സുരക്ഷയാണ് തൻറെ മുഖ്യ ലക്ഷ്യം എന്ന് വിജയ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനായി വനിതാ സ്കാഡ് രൂപീകരിക്കും.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയെഴുതി നടൻ വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തിരിക്കുകയാണ്. 108 സീറ്റുകൾ നേടിയ അദ്ദേഹത്തിന്റെ പാർട്ടിയായി ടിവികെയ്‌ക്ക് അധികാരത്തിലേറാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമായിരുന്നു. അതിനായി കോൺഗ്രസ്, വിസികെ, സിപിഐ, സിപിഎം, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണ ലഭിച്ചു. ഇന്ന് രാവിലെ പത്തരയോടെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്.

