തിരുവനന്തപുരം : കേരളത്തിൻറെ മുഖ്യമന്ത്രി തീരുമാനം വൈകുന്നു. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ മൂന്നുമണിക്കൂർ ചർച്ച നടത്തിയിട്ടും ഒറ്റ പേരിലെത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ മടങ്ങി. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗയും ചർച്ചകൾ തുടരുകയാണ്.
ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ കെസി വേണുഗോപാൽ മാധ്യമങ്ങളെ കണ്ടില്ലഎന്നാൽ രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് സംസാരിച്ചു. തീരുമാനമായില്ലെന്നും ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 50 ദിവസം വരെ ചർച്ച നടത്തിയില്ലെന്നും രമേശ് ചോദിച്ചു. താൻ നാളെ രാവിലെ കേരളത്തിലേക്ക് മടങ്ങും.
കാര്യങ്ങളെല്ലാം ഹൈക്കമാൻഡ് മുമ്പാകെ അവതരിപ്പിച്ചു എന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം ഒട്ടും വൈകിയിട്ടില്ല.
ശക്തി പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി നേതാക്കളോട് നിർദ്ദേശം നൽകി. തുടർന്ന് സംസ്ഥാനത്തെ ശക്തി പ്രകടനങ്ങളും ഫ്ലക്സുകളും മാറ്റുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ശക്തി പ്രകടനങ്ങൾ അവസാനിപ്പിച്ച ശേഷം പ്രഖ്യാപനം എന്നാണ് രാഹുൽഗാന്ധിയുടെ നിലപാട്.
മുഖ്യമന്ത്രിപദം ഇല്ലെങ്കിൽ മറ്റു സ്ഥാനങ്ങൾ ഒന്നും സ്വീകരിക്കുകയില്ലെന്ന് സതീശൻ അറിയിച്ചതാണ് അറിയുന്നത്. യുഡിഎഫിന് ഒറ്റക്കെട്ടായ വിജയം സമ്മാനിച്ചു. കോൺഗ്രസ് ഹൈക്കമാന്റിന്റെ നിർദ്ദേശം പാലിച്ചു.
ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം കേരളത്തിലുടൻ ഉണ്ടാക്കരുത് എന്ന രമേശ് ചെന്നിത്തലയും പറഞ്ഞു.

