Spread the love

 ടിവി സ്റ്റാന്റില്‍ നിന്നും അഞ്ചാംക്‌ളാസ് വിദ്യാര്‍ഥിനിക്ക് മൂര്‍ഖന്റെ കടിയേറ്റു

കോട്ടയം: ടിവി സ്റ്റാന്റിലെ ബുക്ക് എടുക്കുന്നതിനിടെ അഞ്ചാംക്‌ളാസ് വിദ്യാര്‍ഥിനിക്ക് മൂര്‍ഖന്റെ കടിയേറ്റു. വൈക്കത്താണ് സംഭവം.വൈക്കം തോട്ടുവക്കം കാവുമ്മേല്‍ ജിജോയുടെ മകള്‍ അന്ന(11)യ്ക്കാണ് കടിയേറ്റത്. ബുക്ക് എടുക്കുന്നതി നിടെ സ്റ്റാന്‍ഡിന്റെ അടിയില്‍ പതിഞ്ഞിയിരുന്ന മൂര്‍ഖന്‍ പാമ്പ് വലതുകാലിന്റെ പാദത്തില്‍ കടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പാമ്പിനെ പിടികൂടി.

അന്നയെ വൈക്കം താലൂ ക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി യശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലുംവ്യാഴാഴ്ച ഐ.സി.യു.വിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.. ബുധനാഴ്ച രാത്രി 8.30 ഓടെ വീട്ടില്‍വെച്ചാണ് സംഭവം. സമീപ സ്ഥലങ്ങളില്‍ മുര്‍ഖന്‍ അണലി പാമ്പുകളെ പലപ്പോഴും കാണുന്നുണ്ട്