Spread the love

കടുത്ത തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി.
മുൻ മന്ത്രി വി ശിവന്‍കുട്ടി, വി റോയ്, എ എ റഹീം എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാനെത്തി.

മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് പിണറായി കണ്ണൂർ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചതും തിരുവനന്തപുരത്ത് വിമാനത്തിൽ നിന്നിറങ്ങി കാറിൽ കയറിയതും. ‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് കണ്ണൂരിൽ മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല. തിരുവനന്തപുരത്ത് സിഎം, സിഎം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചെങ്കിലും മുഖ്യമന്ത്രി വാഹനത്തില്‍ കയറി പോകുകയായിരുന്നു.

എകെജി സെൻ്ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനമാണ് ഇത്. അകമ്പടി വാഹനം ഒഴിവാക്കി, പൈലറ്റ് വാഹനത്തിന്‍റെ മാത്രം അകമ്പടിയൊടെയായിരുന്നു പിണറായി വിജയന്‍റെ യാത്ര. ക്ലിഫ് ഹൗസിൽ എത്തി മടങ്ങിയ അദ്ദേഹം ഇനി ചിന്താ ഫ്ലാറ്റിലെ മുറിയിൽ താമസിക്കും