Spread the love

കോട്ടയം:കേരള രാഷ്ട്രീയത്തിൽ പടക്കുതിരയായിരുന്ന കേരളാ കോൺഗ്രസുകളിൽ കെഎം മാണിയുടെ കേരളാ കോൺഗ്രസ് എം എന്ന ശക്തി ദുർഗം കേരള നിയമസഭയിൽ ഇല്ലാതെ തകർന്നുവീഴുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ 60 വർഷത്തിൽ ഇത് ആദ്യമായാണ് കെഎം മാണിയുടെ പാർട്ടിക്ക് നിയമസഭയിൽ ശബ്ദമില്ലാതെ വരുന്നത്. രാഷ്ട്രീയ ചുവരെഴുത്തുകൾ എന്നും മുൻപേ ഗ്രഹിച്ചിട്ടുള്ള കെഎം മാണി എന്ന അതികായൻ്റെ പിൻഗാമികൾക്ക് രാഷ്ട്രീയ തന്ത്രങ്ങൾ പിഴക്കുന്നു. 2021 ൽ കേരളം ഇടതുമുന്നണി തൂത്തുവാരിയെപ്പോഴും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ടു നിയമസഭാ പ്രതിനിധികൾ ഉണ്ടായിരുന്നു. പക്ഷേ ഇടതുമുന്നണിയിലെ കേരള കോൺഗ്രസിന് ഇക്കുറി നിയമസഭയിൽ അംഗമില്ല.അംഗബലവും. കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളിൽ ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവച്ച പോരാട്ടവീര്യം ഇത്തവണ ജോസ് കെ മാണിക്ക് മാത്രം. യുഡിഎഫ് തരംഗത്തിലും പാലായിൽ മാണി സി കാപ്പൻറെ വിജയപകിട്ടു കുറയ്ക്കാൻ കഴിഞ്ഞു.

 

ഈ തെരഞ്ഞെടുപ്പിലെ വലിയ പതനം കേരള കോൺഗ്രസ് (എം)ന്റെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ ചോദൃം ചെയ്യുകയാണ്.എൽ.ഡി.എഫിന്റെ ഭാഗമായി 12 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് മാണിക്ക് ഒരിടത്തും ലീഡ് നേടാനാവാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.

പാർട്ടി ചെയർമാൻ ​ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായിൽ വീണ്ടും തോറ്റു. സിറ്റിങ് എം.എൽ.എയും യൂ.ഡി.എഫ് സ്വതന്ത്രനുമായ മാണി സി കാപ്പൻ 2417 വോട്ടിനാണ് ജോസ് കെ മാണിയെ തോൽപിച്ചത്. 1965 മുതൽ തുടർച്ചയായി 13 തെരഞ്ഞെടുപ്പുകളിൽ കെ.എം മാണി ജയിച്ച മത്സരം 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം കൈവിടുന്നത്.​ കെ.എം മാണിയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനായി രംഗത്തിറങ്ങിയ ജോസ് ടോം പുലിക്കുന്നേൽ തോറ്റതോടെയാണ് മണ്ഡലം ആദ്യമായി കൈവിട്ടത്. 2021ൽ ജോസ് കെ മാണി മണ്ഡലം തിരിച്ചുപിടിക്കാൻ രംഗത്തിറങ്ങിയെങ്കിലും മാണി സി കാപ്പനോട് 15,378 വോട്ടിന് തോറ്റു. ഇത്തവണയും പരാജയപ്പെട്ടെങ്കിലും കാപ്പൻ പ്രതീക്ഷിച്ചിച്ച ഭൂരിപക്ഷം ജോസ് വെട്ടിക്കുറക്കാനായന്ന് ആശ്വസിക്കാം.എന്നാൽ ഈ പരാജയത്തിന് പിന്നിൽ പാർട്ടിയിലെ രണ്ടാമനെന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്ത് വന്ന മന്ത്രി റോഷി അഗസ്റ്റൃനാണെന്ന ആക്ഷേം പാർട്ടിയിൽ പ്രബല വിഭാഗം ഉയർത്തുകയാണ്. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ച തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയം ജോസ് കെ മാണി

ഉൾപ്പെടെയുള്ള നിരവധി നേതാക്കളെ ഇരുത്തി ചിന്തിപ്പിച്ചു. യുഡിഎഫ് മനസ്സുള്ള കേരളാ കോൺഗ്രസ് അണികൾ പാർട്ടി ഇടത് ബന്ധം അവസാനിപ്പിക്കണമെന്ന ആഗ്രഹമാണ് ഉയർത്തിയത്.ജോസും അതിനോട് മാനസികമായി യോജിച്ചതുമാണ്.

 

യുഡിഎഫിലെ പ്രമുഖ നേതാവായ പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ് ജോസുമായി ചർച്ച ആരംഭിച്ചത്. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും മാണി ഗ്രുപ്പിനെ യുഡിഎഫിൽ കൊണ്ടുവരണമെന്ന ആഗ്രഹത്തിലായിരുന്നു. പാലാ , കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ബിഷപ്പുമാരുടെ ആശിർവാദവുമുണ്ടായിരുന്നു.എന്നാൽ മന്ത്രിയായ റോഷിയാണ് പാർട്ടി ഇടത് മുന്നണി വിടുന്നതിനെ എതിർത്തത്. മൂന്നാം പിണറായി സർക്കാർ വരുമെന്നും വീണ്ടും മന്ത്രിയാകാമെന്നും അദ്ദേഹം കൊതിച്ചു. പാലായിൽ ജോസ് കാപ്പനെതിരെ ജയിക്കില്ലന്നും റോഷിയും കൂട്ടരും കണക്കുകൂട്ടി. ഇടത് ബന്ധത്തെ ചൊല്ലി പാർട്ടിയിൽ ഒരു പിളർപ്പുണ്ടാകുമെന്ന സ്ഥിതിയിലാണ് ജോസ് തീരുമാനത്തിൽ നിന്ന് പിന്മാറിയത്. അതിന്റെ കനത്ത വിലയാണ് പാർട്ടി ഇന്ന് വേരിട്ട വലിയ പതനം. മാണി ഗ്രൂപ്പിന് ഇനി അധികകാലം ഇടത് മുന്നണിയിൽ തുടരാനാവില്ലന്ന് ജോസും കൂട്ടരും തീരുമാനത്തിലെത്താൻ സാധൃതയേറെയാണ്

 

മന്ത്രി റോഷി അഗസ്റ്റിൻ (ഇടുക്കി), മുതിർന്ന നേതാവ് എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ,)നിർമല ജിമ്മി (കടുത്തുരുത്തി), മാത്യൂ കുന്നപ്പള്ളി (ഇരിക്കൂർ), ബിജു ചിറയത്ത് (ചാലക്കുടി), അഡ്വ. ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), പ്രമോദ് നാരായണൻ (റാന്നി), സിറിയക് ചാഴിക്കാടൻ (തൊടുപുഴ), സാബു കെ ജേക്കബ് (പിറവം), ബേസിൽ പോൾ (പെരുമ്പാവൂർ) എന്നിവരായിരുന്നു ജോസിനൊപ്പം പരാജയപ്പെട്ട സ്ഥാനാർത്ഥികൾ.

 

അതേമസയം, യു.ഡി.എഫിന്റെ ഭാഗമായി എട്ട് സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് ഏഴിടങ്ങളിൽ വിജയിച്ചു.